അവഗണനയിൽ കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി റോഡ് SKPM Road പയ്യാവൂർ -കുന്നത്തൂർ -കാഞ്ഞിരക്കൊല്ലി റോഡ്ശ്രീകണ്ഠപുരം: രണ്ട് പതിറ്റാണ്ടിൻെറ അവഗണനയിൽ ഇവിടെ ഒരു റോഡ്. തീർഥാടന കേന്ദ്രമായ കുന്നത്തൂർപാടിയിലേക്കും വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും എത്തേണ്ടുന്ന പയ്യാവൂരിൽനിന്നുള്ള പ്രധാന റോഡിനാണ് അവഗണന. റോഡ് വീതികൂട്ടി വളവും കയറ്റവും കുറച്ച് മെക്കാഡം ടാറിങ്ങ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിൻെറ കീഴിലുള്ള റോഡിൽ ടാറിങ് തകർന്ന് മിക്കയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.പയ്യാവൂർ മുതൽ കുന്നത്തൂർ വരെയുള്ള ഭാഗത്ത് കുഴിയടക്കൽ ചടങ്ങ് നടക്കാറുണ്ടെങ്കിലും പാടാംകവല മുതൽ കാഞ്ഞിരക്കൊല്ലി വരെ 20 വർഷമായി ഒരു പണിയും നടന്നിട്ടില്ല. വാഹനങ്ങൾക്ക് വശം കൊടുക്കാൻ പോലും മിക്കയിടത്തും സൗകര്യമില്ലാത്ത സ്ഥിതിയാണ്. റോഡരികിൽ നടപ്പാതയുമില്ല. കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന ഉത്സവകാലത്ത് നൂറുകണക്കിന് ഭക്തരാണ് എത്താറുള്ളത്. ഈ സമയത്ത് ഇടുങ്ങിയ റോഡുകളിൽ ഗതാഗത തടസ്സം നിത്യസംഭവമാണ്. പാടിക്ക് താഴെയുള്ള മടപ്പുരയിൽ എല്ലാ ദിവസവും ദർശനം നടത്താനുള്ള സൗകര്യമായതോടെ സംക്രമ വെള്ളാട്ടത്തിനും മറ്റ് വിശേഷാൽ ചടങ്ങുകൾക്കുമായി ഭക്തർ വരാറുണ്ട്. മദർ തേരസയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള പള്ളിയും ഈ റോഡിന് സമീപം പാടാംകവലയിലുണ്ട്. ജില്ലയിലെ പ്രധാന ഹിൽ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ആമിനത്തോട് വരെയാണ് 20 വർഷം മുമ്പ് റോഡ് വികസിപ്പിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ എന്നിവിടങ്ങളിലേക്ക് പോകേണ്ട റോഡാണിത്. ആമിനത്തോട് മുതൽ ഏലപ്പാറ വരെയുള്ള പഞ്ചായത്ത് റോഡിൻെറ സ്ഥിതിയും ദയനീയമാണ്. ചിറ്റാരി, തേനങ്കയം, പാടാംകവല, ചീത്തപ്പാറ, പാലയാട്, കുന്നത്തൂർ, ചാമക്കാൽ, മുത്താറിക്കളം ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.പഞ്ചായത്ത്, വില്ലേജ് ഓഫിസുകളും ബാങ്കുകളും കൃഷിഭവൻ പോലുള്ള സ്ഥാപനങ്ങളും പയ്യാവൂർ ടൗണിലായതിനാൽ ഇവിടങ്ങളിലെത്താൻ ജനം അനുഭവിക്കുന്ന യാത്രാദുരിതം ചെറുതല്ല. മുമ്പ് നിരവധി ബസുകൾ ഓടിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ ജനകീയ ബസും ഒരു കെ.എസ്.ആർ.ടി.സി ബസും മാത്രമാണ് ഓടുന്നത്. ലോക് ഡൗണായ ശേഷം ഇവ ഓട്ടം നിർത്തിയിരിക്കുകയാണ്. എന്നെങ്കിലും അവഗണന മതിയാക്കി റോഡിന് മോചനം നൽകുമോയെന്നാണ് ഇവിടത്തുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.