തൊഴിലാളികളുടെ ആത്മഹത്യ സമരം

തൊഴിലാളികളുടെ ആത്മഹത്യ സമരം Py RAuto ഓട്ടോ തൊഴിലാളികൾ പയ്യന്നൂരിൽ നടത്തിയ പ്രതീകാത്മക ആത്മഹത്യ സമരംപയ്യന്നൂർ: ഓട്ടോറിക്ഷകൾ സ്​റ്റാൻഡിൽ നിർത്തി ഓടാൻ അനുവദിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പയ്യന്നൂർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതീകാത്മക ആത്മഹത്യ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് എൻ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, കെ.വി. ഗംഗാധരൻ, എം. പ്രഭാകരൻ, എം.വി. ബാബു, അനൂപ് എടാട്ട്, ഭാസ്കരൻ തായമ്പത്ത്, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.കോവിഡ് കാലം കഴിയുന്നതുവരെ ക്ഷേമ ബോർഡിൽ നിന്നും പ്രതിമാസം 5,000 രൂപ ധനസഹായം നൽകണമെന്നും ഓട്ടോറിക്ഷകൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം അനുവദിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം നഗരസഭാധ്യക്ഷക്ക് സമർപ്പിച്ചു. തിങ്കളാഴ്ച മുതൽ ഓട്ടോറിക്ഷകൾ പകുതി വീതം സർവിസ് നടത്താമെന്ന് ചെയർപേഴ്സൻ അറിയിച്ചതായി ഐ.എൻ.ടി.യു.സി നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.