വിധവകൾക്ക്​ കൈത്താങ്ങായി വിഡോ സെല്‍

വിധവകൾക്ക്​ കൈത്താങ്ങായി വിഡോ സെല്‍ കണ്ണൂർ: സംസ്​ഥാനത്ത്​ ആദ്യമായി വിധവകള്‍ക്ക് മാത്രമായി ജില്ലയില്‍ സഹായ കേന്ദ്രം ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വിധവകളുടെയും രജിസ്ട്രേഷന്‍, ഹെല്‍പ് ലൈന്‍ -ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ എന്നിവയാണ് ലക്ഷ്യംവെക്കുന്നത്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ സ്വയംതൊഴില്‍ പരിശീലനം, സൗജന്യ നിയമസഹായം, കൗണ്‍സലിങ്​, പൊലീസ് സഹായം, പുനര്‍വിവാഹം, പുനരധിവാസം എന്നിവയും വിഡോ സെല്ലിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. സിവില്‍ സ്​റ്റേഷനിലെ വനിത ശിശുവികസന വകുപ്പ് വുമണ്‍ പ്രൊട്ടക്​ഷന്‍ ഓഫിസിനോട് ചേര്‍ന്ന് വിഡോ സെല്ലി​ൻെറ ഉദ്ഘാടനം വെള്ളിയാഴ്​ച വൈകീട്ട് നാലിന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.