പഠനോപകരണ വിതരണം

പഠനോപകരണ വിതരണം പടം - padanopakaranam ikr കെ.എസ്.ടി.എം ഓൺലൈൻ പഠനോപകരണ വിതരണം നലീഫ ടീച്ചർക്ക്‌ നൽകി സി.വി.എൻ. ഇഖ്ബാൽ മാസ്​റ്റർ നിർവഹിക്കുന്നുഇരിക്കൂർ: ഹൃദയമുദ്ര പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എം ജില്ല കമ്മിറ്റി നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഇരിക്കൂർ എട്ടാം വാർഡ് മെംബർ നലീഫ ടീച്ചർക്ക്‌ കൈമാറി ജില്ല സമിതി അംഗം സി.വി.എൻ. ഇഖ്ബാൽ മാസ്​റ്റർ നിർവഹിച്ചു.വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ ചടങ്ങ്​ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം ജില്ല സമിതി അംഗം എൻ.എം. ബഷീർ മാസ്​റ്റർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സി.കെ മുനവ്വിർ, റഷീദ് ഹസൻ, മൂസാൻ ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.