കടകൾ തുറന്നാൽ പിന്തുണക്കും - ഐ.എൻ.ടി.യു.സി

കടകൾ തുറന്നാൽ പിന്തുണക്കും - ഐ.എൻ.ടി.യു.സി ശ്രീകണ്ഠപുരം: കോവിഡ് മാനദണ്ഡം പാലിച്ച് വ്യാപാരികൾ കടകൾ തുറക്കാൻ തയാറായാൽ പൂർണ പിന്തുണ നൽകുമെന്ന് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രി വ്യാപാരികളോട് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. ബാറും ബിവറേജസും തുറന്നുകൊടുത്തിട്ട്, വ്യാപാരികൾ കടകൾ അടക്കണമെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്​. സർക്കാർ നയം തിരുത്താൻ തയാറാകുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങളിൽ ഐ.എൻ.ടി.യു.സി ഉണ്ടാകുമെന്നും യോഗം അറിയിച്ചു. നേതാക്കളായ എം.ഒ. മാധവൻ മാസ്​റ്റർ, പി.ടി. കുര്യാക്കോസ് മാസ്​റ്റർ, പ്രകാശൻ നിടിയേങ്ങ, സി.കെ. ബാലകൃഷ്ണൻ, കെ. ഹരിദാസൻ, പി. ഇബ്രാഹിം, കെ. ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.