എടക്കാട് ദേശീയപാതയിൽ മരം കടപുഴകി

എടക്കാട് ദേശീയപാതയിൽ മരം കടപുഴകി എടക്കാട്: കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ എടക്കാട് ബസാറിന് സമീപം മരം കടപുഴകി. റോഡിന് കുറുകെയാണ് മരം വീണത്. വാഹനങ്ങൾ പോവാതിരുന്നതിനാൽ അപകടമൊഴിവായി.ചൊവ്വാഴ്ച രാവിലെ പെയ്ത കനത്ത മഴയിലാണ് മരംവീണത്. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും മരച്ചില്ലകൾ വെട്ടി റോഡിൽ നിന്ന് മാറ്റി ഗതാഗതം സുഗമമാക്കി. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സിനോടൊപ്പംമൂസക്കുട്ടി, തൽഹത്ത്, ശിഹാദ്, ജാഫർ എന്നിവർ നേതൃത്വം നൽകി.ഫോട്ടൊ edakkad maram: എടക്കാട് ദേശീയപാതയിൽ കടപുഴകിയ മരം നീക്കം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.