പ്രതിരോധ സമരം നടത്തി

പ്രതിരോധ സമരം നടത്തി ചിത്രം: ppn CO-OP.jkpg പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിന്​ മുന്നിൽ നടന്ന പ്രതിരോധ സമരം സി.പി.എം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നുപാപ്പിനിശ്ശേരി: കേരള കോഓപറേറ്റിവ്​ എംപ്ലോയീസ് യൂനിയ​ൻെറ (കെ.സി.ഇ.യു) നേതൃത്വത്തിൽ സഹകരണ ബാങ്ക് ജീവനക്കാർ വിവിധ ബ്രാഞ്ചുകളില്‍ പ്രതിരോധ സമരം നടത്തി. പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിന്​ മുന്നിൽ പ്രതിരോധ സമരം സി.പി.എം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്​തു.കീച്ചേരി ബ്രാഞ്ചിൽ പാർട്ടി ഏരിയ കമ്മിറ്റി മെംബർ എ. സുനിൽ കുമാർ, കല്ലീക്കൽ ബ്രാഞ്ചിൽ സി.പി.എം പാപ്പിനിശ്ശേരി ഈസ്​റ്റ്​ ലോക്കൽ സെക്രട്ടറി കെ.പി. വത്സലൻ, വെസ്​റ്റ് ബ്രാഞ്ചിൽ സി.പി.എം പാപ്പിനിശ്ശേരി വെസ്​റ്റ് ലോക്കൽ സെക്രട്ടറി വി.വി. പവിത്രൻ, കാട്ട്യം ബ്രാഞ്ചിൽ ടി. വേണുഗോപാലൻ, ഈവനിങ്​ ബ്രാഞ്ചിൽ കോട്ടൂർ ഉത്തമൻ, പഴഞ്ചിറ ബ്രാഞ്ചിൽ എം. ശശീന്ദ്രൻ, ഇല്ലിപ്പുറം ബ്രാഞ്ചിൽ പി. ബിജോയ്‌ എന്നിവർ ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.