ആടുകളെ കടിച്ചുകൊന്നു

ആടുകളെ കടിച്ചുകൊന്നു പടം: irt goat death മണിപ്പാറയിൽ അജ്ഞാതജീവി കൊന്ന ആടിനെ സജീവ് ജോസഫ് എം.എൽ.എ സന്ദർശിക്കുന്നുഇരിട്ടി: ഉളിക്കൽ മണിപ്പാറയിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. മണിപ്പാറ വില്ലേജ് ഓഫിസിന്​ സമീപത്തെ കണ്ടശ്ശാംകുന്നേൽ ബിജുവി​ൻെറ ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഒന്നിനെ കൊല്ലുകയും മറ്റൊന്നിനെ മാരകമായി പരിക്കേൽപിക്കുകയും ചെയ്തു. ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ വലുപ്പമുള്ള ജീവി ഓടിപ്പോകുന്നത് കണ്ടതായി പറയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ പത്തിലധികം ആടുകൾ, മുയലുകൾ, കോഴികൾ തുടങ്ങിയവയെല്ലാം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഉളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടർ സ്ഥലത്തെത്തി ആടിനെ പോസ്​റ്റ്​മോർട്ടം നടത്തി. സജീവ് ജോസഫ് എം.എൽ.എ, പാടാം കവലയിയിലെ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥരും ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. ഷാജി, ബ്ലോക്ക് മെംബർ ബേബി തോലാനി, ജോസ് പൂമല തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.