സഹകരണ ജീവനക്കാർ സമരം നടത്തി

സഹകരണ ജീവനക്കാർ സമരം നടത്തി PYRSahakarana വെള്ളൂരിൽ സഹകരണ ജീവനക്കാർ നടത്തിയ സമരം പി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സഹകരണ ജീവനക്കാർ പ്രതിരോധ സമരം നടത്തി. കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയ​ൻെറ നേതൃത്വത്തിൽ വെള്ളൂർ ബാങ്ക് കണ്ടോത്ത് ശാഖക്കു മുന്നിൽ നടന്ന സമരം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി. സന്തോഷ് ഉദ്ഘാടനം ചെയ്​തു. കെ. ഗിരിജ അധ്യക്ഷത വഹിച്ചു. പി. ഷിജിത്ത്, പി.വി. പ്രസാദ്, എം.വി. ജനാർദനൻ എന്നിവർ സംബന്ധിച്ചു. പയ്യന്നൂർ ഏരിയയിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിലും സമരം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.