മാഹി ബൈപാസ്​: നിർമാണം ഇനിയും നീളും

മാഹി ബൈപാസ്​: നിർമാണം ഇനിയും നീളുംphoto: mahe bypass tly മാഹി -മുഴപ്പിലങ്ങാട്​ ബൈപാസി​ൻെറ തലശ്ശേരി ഇല്ലത്തുതാഴെ ഭാഗത്തെ​ പ്രവൃത്തി​ പുരോഗമിക്കുന്നുകോവിഡും മഴയും തടസ്സമായികണ്ണൂർ: ​കണ്ണൂർ -കോഴിക്കോട്​ ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനായി നടപ്പാക്കുന്ന സ്വപ്​നപദ്ധതിയായ മാഹി -മുഴപ്പിലങ്ങാട്​ ബൈപാസി​ൻെറ നിർമാണം പൂർത്തിയാവാൻ ഇനിയും വൈകും. ഡിസംബ​റോടെ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന്​ സംസ്ഥാന സർക്കാറി​ൻെറ നിർദേശമുണ്ടെങ്കിലും കോവിഡി​ൻെറയും മഴയുടെയും സാഹചര്യത്തിൽ ഈ വർഷം പണി തീർക്കാനാവില്ലെന്നാണ്​ ബന്ധപ്പെട്ടവരിൽനിന്ന്​ ലഭിക്കുന്ന വിവരം. കോവിഡിനെ തുടർന്ന്​ ആവശ്യത്തിന്​ തൊഴിലാളികളെ ലഭിക്കാത്തതും മഴയിൽ ടാറിങ്​ അടക്കമുള്ള പ്രവൃത്തികൾ വേഗത്തിൽ നടക്കാത്തതുമാണ്​ മെല്ലെപ്പോക്കിന്​ കാരണം. ഇത്തരത്തിൽ പോവുകയാണെങ്കിൽ അടുത്തവർഷം മാർച്ചോടെ മാത്രമേ നിർമാണം പൂർത്തിയായി ബൈപാസ്​ ഗതാഗതയോഗ്യമാക്കാനാവൂ എന്നാണ്​ കരുതുന്നത്​. ബൈപാസി​ൻെറ പണി 70 ശതമാനം പൂർത്തിയായിട്ടുണ്ട്​. മാഹിക്കും മുക്കാളിക്കും ഇടയിലെ റെയിൽവേ മേൽപാലം പ്രവൃത്തി തുടങ്ങിയിട്ടുണ്ട്​. നിർമാണത്തി​ൻെറ വിവിധ ഘട്ടങ്ങളിൽ റെയിൽവേ അധികൃതർ പരിശോധന നടത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്​. റെയിൽവേ സ്ഥലം ലഭിക്കാത്തതും സർവിസ് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകുന്നതും അടക്കമുള്ള കാരണങ്ങളും നിർമാണത്തെ ബാധിച്ചിരുന്നു. പുഴകൾക്കും റോഡുകൾക്കും കുറുകെയുള്ള പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്​. നിർമാണത്തിലിരിക്കെ നേരത്തെ ബീമുകൾ തകർന്നുവീണ നെട്ടൂരിൽ പാലം നിർമാണം പൂർത്തിയാക്കാനായി. മുഴപ്പിലങ്ങാട്​ മുതൽ മാഹിവരെ മുക്കാൽഭാഗവും ടാറിങ്​ പൂർത്തിയായി. മഴയുടെ ശക്തികുറഞ്ഞശേഷം ടാറിങ് വേഗത്തിലാക്കും. ഇത്തരം പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകുമെന്നാണ്​ കരുതുന്നത്​. റെയിൽവേ മേൽപാലം പോലെയുള്ള പ്രവൃത്തികൾക്കാണ്​ കാലതാമസം നേരിടുക. 2000ത്തോളം തൊഴിലാളികളാണ്​ ബൈപാസ്​ നിർമാണത്തിലുള്ളത്​. കോവിഡിനെ തുടർന്ന്​ അന്തർസംസ്​ഥാന തൊഴിലാളികൾ നാട്ടിലേക്ക്​ പോയതിനാൽ പ്രവൃത്തി മന്ദഗതിയിലായിരുന്നു. തൊഴിലാളികളിൽ കുറെപേർ തിരിച്ചെത്തിയ​ിട്ടുണ്ട്​. 1500ഓളം തൊഴിലാളികളാണ്​ നിലവിൽ നിർമാണത്തിന്​ ശക്തിപകരുന്നത്​. 849 കോടി രൂപ ചെലവിലാണ്​ മാഹി–മുഴപ്പിലങ്ങാട് ബൈപാസ്​ നിർമാണം. 21 അ​ടി​പ്പാ​ത​ക​ളാ​ണ്​ ബൈ​പാ​സി​നു​ള്ള​ത്. 45 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നാ​ലു​വ​രി പാ​ത​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വടക്കെ മലബാറി​ൻെറ വർഷങ്ങൾ പഴക്കമുള്ള സ്വപ്​നപദ്ധതിയായ ബൈപാസ്​ യാഥാർഥ്യമാക​ുന്നതോടെ മാഹി, തലശ്ശേരി, കൊടുവള്ളി, മീത്തലെപീടിക ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക്​ പൂർണമായും ഒഴിവാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.