വ്യാപാരികളെ പട്ടിണിക്കിടരുത് -–ബിസ്ബേ കൺവെൻഷൻ കണ്ണൂർ: കോവിഡ് പ്രതിരോധത്തിൻെറ പേരിലുള്ള അശാസ്ത്രീയ നടപടികൾ വ്യാപാരി സമൂഹത്തിനുമേൽ അടിച്ചേൽപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കണ്ണൂരിൽ ചേർന്ന ബിസ്ബേ ഇൻറർനാഷനൽ ഫൗണ്ടേഷൻ സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു. രണ്ടു മാസത്തിലധികമായി ലോക്ഡൗൺ മൂലം കടകൾ തുറക്കാനോ വ്യാപാരം നടത്താനോ സാധിക്കാതെ വ്യാപാരികൾ പട്ടിണിയിലാണ്. ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ച രാജ്യങ്ങളെല്ലാം പ്രവൃത്തിസമയം വർധിപ്പിക്കുകയും തിരക്ക് ഒഴിവാക്കുകയുമാണ് ചെയ്തത്. കോവിഡിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ വിദഗ്ധ സമിതി തയാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. നൗഷാദ് വലിയപറമ്പ്, ഡോ. സുൽഫിക്കർ അലി, നിഷ നീലേശ്വരം, ബഷീർ ചാലിൽ, സക്കീർ കണ്ണൂർ, അഭിലാഷ് പി. ജോൺ, അക്ബർ ഖത്തർ, ആഷിക് കാലിക്കറ്റ്, മുനീർ കൊയിലാണ്ടി, മേജസ് ജോസ് വയനാട്, ശഹീൻ ഹൈദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.