ശ്രീകണ്ഠപുരത്ത് കടകൾക്ക്​ നിയന്ത്രണം

ശ്രീകണ്ഠപുരം: നഗരസഭയിലെ കടകൾ തുറക്കുന്നതിന്​ ശക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ അവലോകന യോഗം തീരുമാനിച്ചു. സി കാറ്റഗറിയിലുള്ള നഗരസഭയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം അവശ്യസാധനങ്ങൾ നൽകുന്ന കടകൾ എല്ലാ ദിവസങ്ങളിലും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്നു പ്രവർത്തിക്കും. കല്യാണ ആവശ്യങ്ങൾക്കായി സാധനങ്ങൾ ലഭിക്കുന്ന കടകൾ 50 ശതമാനം ജീവനക്കാരെ വെച്ച് വെള്ളിയാഴ്ചകളിൽ മാത്രം തുറന്നു പ്രവർത്തിക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. നിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കും. കടകൾക്കു മുന്നിൽ ആൾക്കൂട്ടം നിയന്ത്രിക്കും. കടകളിൽ സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. വ്യാപാരികളും ജീവനക്കാരും നിർബന്ധമായും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വാങ്ങണം. സംസ്ഥാനത്തെ പൊതു ഇളവുകൾ ശ്രീകണ്ഠപുരത്തും ബാധകമാകും. ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അവലോകന യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ഡോ.കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, വി.പി. നസീമ, പി.പി. ചന്ദ്രാംഗദൻ, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, സെക്ടറൽ മജിസ്ട്രേറ്റുമാരായ സുശീല, ശീതൾ രാജേഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്​ദുൽ റഫീഖ്, സബ്ഇൻസ്പെക്ടർ ടോമി തോമസ്, ജെ. എച്ച്.ഐ ശാലിജ് എന്നിവർ സംസാരിച്ചു. ............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.