വൻ കർണാടക മദ്യശേഖരം പിടികൂടി

ശ്രീകണ്ഠപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ വിദേശ മദ്യഷാപ്പുകൾ തുറക്കാത്ത സാഹചര്യത്തിൽ വിൽപന നടത്താൻ എത്തിച്ച 144 ലിറ്റർ കർണാടക മദ്യം ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ സി. രജിത്തും സംഘവും പിടികൂടി. ഓടിരക്ഷപ്പെട്ട വിൽപനക്കാരൻ ഇരിക്കൂർ കുട്ടാവിലെ പി.പി. പ്രതീഷിനെതിരെ കേസെടുത്തു. ഇരിക്കൂർ, പാവന്നൂർ, മലപ്പട്ടം, അഡുവാപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സഹായികളെ​െവച്ച് കൂടിയ വിലക്ക്​ മദ്യവിൽപന നടത്തുന്ന ആളാണ് പ്രതീഷ് എന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രിവൻറിവ് ഓഫിസർ കെ. സന്തോഷ് കുമാർ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ പി.വി. പ്രകാശൻ, സി.ഇ.ഒമാരായ ടി.വി. ഉജേഷ്, എം.വി. സുജേഷ്, എം. രമേശൻ, ടി.പി. സുദീപ്, പി. രമ്യ എന്നിവരും ഉണ്ടായിരുന്നു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫിസ് പരിധിയിൽ പലയിടത്തും കർണാടക, ഗോവ, മാഹി മദ്യം എത്തിച്ചുകൊടുക്കുന്ന സംഘം പ്രവർത്തിച്ചുവരുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.