സ്​മാർട്ട്​ ഫോൺ കൈമാറി

കണ്ണൂർ: ജില്ല പഞ്ചായത്ത് എൻജിനീയറിങ്​ വിഭാഗം ജീവനക്കാർ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി സമാഹരിച്ച സ്​മാർട്ട്​ ഫോണുകൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ വിതരണ ഉദ്​ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത്​ മിനി ഹാളിൽ നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി വിഭാഗം റീജനൽ ഡെപ്യൂട്ടി ഡയറക്​ടർ പി.എൻ. ശിവൻ അധ്യക്ഷത വഹിച്ചു. സി.എം. ജാൻസി സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത്‌ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ അഡ്വ. കെ.കെ. രത്നകുമാരി, ജില്ല പഞ്ചായത്ത്‌ മെംബർ കെ. താഹിറ, ദീപ്​തി, സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.