നിയന്ത്രണങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലും ബാധകം

നിയന്ത്രണങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലും ബാധകം കണ്ണൂർ: കോവിഡ് സ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ അവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും ബാധകമാണെന്ന് കലക്​ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. നിരക്കുകൂടിയ തദ്ദേശ സ്ഥാപനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കുറഞ്ഞ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പട്ടണങ്ങള്‍, കവലകള്‍ തുടങ്ങിയ ഇടങ്ങളിലും കൂടിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിർദേശം.ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പൊലീസ്, ആർ.ആർ.ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതാണെന്നും കലക്​ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.നിലവില്‍ നിരക്ക്​ അഞ്ചുശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും (രോഗവ്യാപനം കുറഞ്ഞവ) അഞ്ചുശതമാനം മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും (മിതമായ രോഗവ്യാപനം ഉള്ളവ) 10 ശതമാനം മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും (തീവ്ര രോഗവ്യാപനം ഉള്ളവ) 15 ശതമാനത്തിനു മുകളില്‍ ഡി കാറ്റഗറിയിലും (അതിതീവ്ര രോഗവ്യാപനം ഉള്ളവ) ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ​ചക്കരക്കല്ലിൽ അടക്കം കോവിഡ്​ നിയന്ത്രണത്തിലെ അശാസ്​ത്രീയത ചർച്ചയായതിനെ തുടർന്നാണ്​ കലക്​ടറുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.