ശുദ്ധജലക്ഷാമം നേരിടാൻ പാനൂർ ബ്ലോക്കിൽ 'നനവ്​'

ശുദ്ധജലക്ഷാമം നേരിടാൻ പാനൂർ ബ്ലോക്കിൽ 'നനവ്​' കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങൾ ഉന്നതസംഘം സന്ദർശിച്ചുപാനൂർ: ഭൂഗർഭ ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്ത്,​ ശുദ്ധജല ക്ഷാമം നേരിടാൻ നനവ് പദ്ധതിയുമായി രംഗത്ത്​. ഫീൽഡ് പരിശോധന പന്ന്യന്നൂർ പഞ്ചായത്തിൽ ആരംഭിച്ചു. വാർഡുകളിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങൾ ഉന്നതസംഘം സന്ദർശിച്ചു. കിണർ റീചാർജ്, മഴക്കുഴി നിർമാണം, വിവിധ തരം തടയണനിർമാണം, പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം, പുരയിടങ്ങളിൽ ബണ്ട് നിർമാണം, തരിശിടങ്ങൾ കൃഷിചെയ്യൽ തുടങ്ങിയവ മൂന്നു വർഷത്തിനുള്ളിൽ നടപ്പാക്കും. എത്ര വീടുകളിൽ കിണർ റീചാർജ് ചെയ്യാം, എത്ര വീടുകളിൽ ബണ്ട് നിർമാണം സാധ്യമാകും തുടങ്ങി ഏഴ് കാര്യങ്ങളടങ്ങിയ റിപ്പോർട്ട് ഫീൽഡ്തല സമിതി തയാറാക്കും. മൈനർ ഇറിഗേഷൻ എക്​സിക്യൂട്ടിവ് എൻജിനീയർ പി. വിനോദ് കുമാർ, മണ്ണ്​ സംരക്ഷണ എക്​സിക്യൂട്ടിവ് എൻജിനീയർ ഷംല റഷീദ് എന്നിവരാണ് ഫീൽഡ് സംഘത്തിലുള്ളത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എ. ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അശോകൻ, വൈസ് പ്രസിഡൻറ്​ കെ.കെ. രമ, ബി.ഡി.ഒ ടി.വി. സുഭാഷ്, ജി.ഇ.ഒ അനു അജയൻ, ലത കാണി, വാർഡ്​ അംഗങ്ങളായ കെ.കെ. മണിലാൽ, കെ. സുരേന്ദ്രൻ, പി.കെ. ഷിറോഷ്, കെ. രവീന്ദ്രൻ, ഇ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.