ദേശീയപാത വികസനം: മുഴപ്പിലങ്ങാട്ട്​ കടകൾ ഒഴിഞ്ഞുതുടങ്ങി

ദേശീയപാത വികസനം: മുഴപ്പിലങ്ങാട്ട്​ കടകൾ ഒഴിഞ്ഞുതുടങ്ങി പടം.....EDAKKAD BUILDING CUTTING.....ദേശീയപാതക്ക്​ ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനിൽക്കുന്ന കെട്ടിടത്തി​ൻെറ സ്ലാബുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നുസർക്കാർ നഷ്​ടപരിഹാര പാക്കേജ് ജലരേഖ മുഴപ്പിലങ്ങാട്: വർഷങ്ങളായി കേട്ടുതുടങ്ങിയ ദേശീയപാത വികസനത്തിന് മുഴപ്പിലങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞുതുടങ്ങി. ഒഴിഞ്ഞുപോകുന്ന വ്യാപാര സ്ഥാപനത്തി​ൻെറ കെട്ടിട ഉടമകൾക്ക് സർക്കാർ നഷ്​ടപരിഹാരം കൊടുക്കുമ്പോൾ വർഷങ്ങളോളം വ്യാപാരം നടത്തി വരുന്നവർക്ക് നേരത്തേ പ്രഖ്യാപിച്ച നഷ്​ടപരിഹാര പാക്കേജ് ഒന്നും നടപ്പായിട്ടില്ല. വ്യാപാരി സംഘടനകൾ ശക്തമായ സമരപരിപാടികൾ നടത്തിയെങ്കിലും ഒരുനേട്ടവും ഉണ്ടായില്ല.ഒഴിഞ്ഞുപോവുന്ന പല വ്യാപാരികൾക്കും കെട്ടിട ഉടമകളുമായ ഒത്തുതീർപ്പിൽ നാമമാത്രമായ നഷ്​ട പരിഹാരമാണ് ലഭിക്കുന്നത്​. വ്യാപാരികളുടെയും വ്യാപാര സംഘടനകളുടെയും സമ്മർദത്തെ തുടർന്ന് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ നഷ്​ടപരിഹാരം വാങ്ങിയാണ് കടമുറികൾ ഒഴിഞ്ഞു കൊടുക്കുന്നത്. എന്നാൽ, പല കെട്ടിട ഉടമകൾക്കും നിലവിലെ കെട്ടിടത്തി​ൻെറ പിറകിലും വസ്​തുവകകൾ ഉണ്ട്​. ഇതുകാരണം വികസനത്തിന് പോകുന്ന കെട്ടിടത്തിൽ ഉണ്ടായിരുന്ന അതേ വ്യാപാരികൾക്ക് പിറകിലെ സ്ഥലത്ത് പുതിയ കരാർ പ്രകാരം സ്ഥാപനം ശരിയാക്കിക്കൊടുത്തു വരുകയും ചെയ്യുന്നുണ്ട്. വലിയൊരു വിഭാഗം വ്യാപാരികൾക്കും ഇത്തരത്തിൽ അതേ സ്ഥലത്തുതന്നെ നിലവിലെ വ്യാപാരം നിലനിർത്താൻ സാധിക്കുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. കുളം ബസാറിൽ പ്രവർത്തിച്ച മാവേലി സ്​റ്റോർ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇതിനകം ഒഴിഞ്ഞു കൊടുത്ത് പുതിയ കെട്ടിടത്തിലേക്ക് മാറിക്കഴിഞ്ഞു. ദേശീയപാതക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് ഭിത്തികളും സ്ലാബുകളും മുറിച്ചുമാറ്റുന്ന ജോലികളും തകൃതിയായി നടക്കുകയാണ്. അവശേഷിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ജൂലൈ 30നകം ഒഴിഞ്ഞു കൊടുക്കണമെന്നാണ് വ്യാപാരികൾക്ക് കിട്ടിയ നിർദേശം. ഒഴിഞ്ഞുപോകുന്ന വ്യാപാരികൾക്ക് അർഹമായ നഷ്​ടപരിഹാരം നേടിയെടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പും വ്യാപാരി വ്യവസായി സമിതി കുളം ബസാറിൽ സമരം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.