മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷന്‍ വിഭജനത്തിന്​ സാധ്യത

മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷന്‍ വിഭജനത്തിന്​ സാധ്യത MATTANUR POLICE STATION.. മട്ടന്നൂർ പൊലീസ്​ സ്​റ്റേഷൻചാവശ്ശേരി പുതിയ സ്​റ്റേഷൻ ആസ്ഥാനമാകും മട്ടന്നൂര്‍: മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷന്‍ വിഭജനത്തിന്​ സാധ്യതയേറി. മട്ടന്നൂർ വിഭജിച്ച്​ ചാവശ്ശേരിയിൽ പുതിയ സ്​റ്റേഷൻ തുടങ്ങാനാണ്​ സാധ്യത. ഇരിട്ടി നഗരസഭക്കായി ചാവശ്ശേരിയില്‍ പൊലീസ് സ്​റ്റേഷന്‍ വേണമെന്ന നിർദേശമാണ്​ പരിഗണിക്കപ്പെടുന്നത്​. നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പൊലീസ്​ സ്​റ്റേഷനാണ് മട്ടന്നൂര്‍. ഇത് പലപ്പോഴും പൊലീസുകാർക്ക്​ പ്രയാസം സൃഷ്​ക്കുന്നുണ്ട്. കണ്ണൂര്‍ റോഡില്‍ കാഞ്ഞിരോട് വരെയും ഇരിക്കൂര്‍ റോഡില്‍ ആയിപ്പുഴവരെയും തലശ്ശേരി റോഡില്‍ കരേറ്റ വരെയും ഇരിട്ടി റോഡില്‍ ഉളിയില്‍ വരെയുമുള്ള വലിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭ, ഇരിട്ടി നഗരസഭയുടെ 18 വാര്‍ഡുകള്‍, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധി. ദൂരപരിധിക്കനുസരിച്ച് ആവശ്യമായ പൊലീസുകാര്‍ ഇവിടെയില്ല. ഇത്​ പലപ്പോഴും നിലവിലുള്ള പൊലീസുകാരുടെ അധ്വാനഭാരം വർധിപ്പിക്കുകയാണ്. കണ്ണൂര്‍ സിറ്റി റൂറലി​ൻെറ കീഴിലാണ് മട്ടന്നൂര്‍ സ്​റ്റേഷന്‍ ഉള്‍പ്പെടുന്നതെങ്കിലും ചാവശ്ശേരി വില്ലേജിനെ ഉള്‍പ്പെടുത്തി ചാവശ്ശേരിയില്‍ സ്​റ്റേഷന്‍ വരുന്നതോടെ ചാവശ്ശേരി ഇരിട്ടി റൂറലിന്​ കീഴിലാവും. പൊലീസ് സ്​റ്റേഷന്‍ വിഭജനത്തില്‍ പരിശോധിക്കുന്ന ലോ ആൻഡ്​ ഓര്‍ഡര്‍ പ്രദേശങ്ങളും ഇരിട്ടി നഗരസഭയിലെ ചില വാര്‍ഡുകളുമുണ്ടെന്നതാണ്​ ചാവശ്ശേരിയുടെ സാധ്യത വർധിപ്പിക്കുന്നത്​. ചാവശ്ശേരി ഹയര്‍സെക്കൻഡറി സ്‌കൂളിനുസമീപം റവന്യൂ വകുപ്പി​ൻെറ ഉടമസ്ഥതയില്‍ 20 സൻെറ്​ സ്ഥലമുണ്ടെന്നതും പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്.ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്​റ്റേഷനുകള്‍ മട്ടന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവയാണ്. മട്ടന്നൂര്‍ സ്​റ്റേഷന് സമീപത്തെ മാലൂര്‍ സ്​റ്റേഷനില്‍ ഒരു പഞ്ചായത്ത് മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. മുഴക്കുന്ന് സ്​റ്റേഷനില്‍ മുഴക്കുന്ന്, തില്ലങ്കേരി എന്നീ രണ്ടു പഞ്ചായത്തുകളും. എന്നാല്‍, ചാവശ്ശേരിയേക്കാള്‍ ഗുണകരമാവുക കീഴല്ലൂര്‍, കൂടാളി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ചാലോടില്‍ സ്​റ്റേഷന്‍ വരുന്നതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കണ്ണൂര്‍ ടൗണ്‍ കഴിഞ്ഞാല്‍ പിന്നീട് 27 കിലോ മീറ്ററിനിപ്പുറം മട്ടന്നൂരില്‍ മാത്രമാണ് പൊലീസ് സ്​റ്റേഷനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.