കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി പടം tly KPSTA എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രമേശൻ കൈമാറുന്നുതലശ്ശേരി: കെ.പി.എസ്.ടി.എ നോർത്ത് ഉപജില്ല ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തി​ൻെറ ഭാഗമായി എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സെൻസറിങ് സാനിറ്റൈസർ മെഷീൻ, പി.പി.ഇ കിറ്റുകൾ, മാസ്ക്കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു.കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രമേശൻ മെഡിക്കൽ ഓഫിസർ ഡോ. സി.പി. ബിജോയ്ക്ക് കൈമാറി. വാർഡ് അംഗം സുശീൽ ചന്ദ്രോത്ത്, കെ. സുധീർ, കെ.വി. ജയരാജ്, എൻ.പി. ജയപ്രകാശ്, കെ. പ്രദീപൻ, കെ. ധനരാജ്, അരുൺ നാരായൺ, അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.