മുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണംപഴയങ്ങാടി: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ, സമഗ്ര ശിക്ഷ കേരളം, മാടായി ബി.ആർ സി എന്നിവ നടപ്പാക്കുന്ന 'ചിറകിലേറി' കുട്ടികൾക്കായുള്ള മുട്ടക്കോഴി വിതരണം എം.വിജിൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തളിപ്പറമ്പ്​ ഘടകം പ്രസിഡൻറ്​ ഡോ. സോയ അധ്യക്ഷത വഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻറ്​ കായിക്കാരൻ സാഹിദ് മുഖ്യതിഥിയായി. ടി.പി.അശോകൻ, കെ. ജയപ്രകാശ്, ഡോ. അബ്​ദുൽ ഹക്കീം, ഡോ. പി. ശാരിക, ഡോ. അർജുൻ, സതീശൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന 20 കുട്ടികൾക്ക് അഞ്ചുവീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.