പാപ്പിനിശ്ശേരിയില്‍ മാലിന്യം നിറയുന്നു

പാപ്പിനിശ്ശേരിയില്‍ മാലിന്യം നിറയുന്നു ചിത്രം: ppn MALINYAM കണ്ടൽക്കാടുകൾക്കുള്ളിലെ അറവുമാലിന്യം കടിച്ചുവലിക്കുന്ന തെരുവുനായ്​രാത്രിയായാൽ പ്രദേശം തെരുവുനായ്​ക്കളുടെ കൈയിൽ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾക്കുള്ളിൽ അറവുമാലിന്യം നിറയുന്നു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം രാത്രികാലങ്ങളിൽ അനിയന്ത്രിതമായി തള്ളാൻ തുടങ്ങിയതോടെ തെരുവ് നായ്ക്കളുടെ വലിയ സങ്കേതമായും പ്രദേശം മാറി. പാപ്പിനിശ്ശേരിയിലെ പഴയങ്ങാടി കവലക്ക് സമീപം ബലിയപട്ടം ടൈൽസിലേക്ക് പോകുന്ന ചെമ്മൺ റോഡരികിലെ കണ്ടൽക്കാടുകൾക്കുള്ളിൽ ധാരാളം അറവുമാലിന്യമാണ്​ തള്ളുന്നത്​. ഇവിടെ അസഹ്യമായ ദുർഗന്ധമാണ്. നിരവധി തെരുവ് നായ്ക്കളും പ്രദേശം കൈയടക്കിയിട്ടുണ്ട്​. ഒരാഴ്ച മുമ്പ്​ കണ്ടൽക്കാട്ടിൽ മൂന്ന് ചത്ത പോത്തുകളെ തള്ളിയിരുന്നു.പാപ്പിനിശ്ശേരി പഞ്ചായത്തിന്​ കീഴിൽ ദേശീയപാതക്കരികിൽ ഏതാനും കാമറകൾ സ്ഥാപിച്ചെങ്കിലും കെ.എസ്.ടി.പി റോഡിൽ കാമറകളോ തെരുവ് വിളക്കുകളോ ഇല്ലാത്ത അവസ്ഥയാണ്. സ്ഥാപിച്ച സൗരോർജ തെരുവുവിളക്കുകൾക്ക് ആഴ്ചകളുടെ ആയുസ്സ്​ മാത്രമാണുണ്ടായത്. ഈ അനുകൂല ചുറ്റുപാട് മനസ്സിലാക്കിയാണ് അറവുമാലിന്യവും കക്കൂസ് മാലിന്യവും മറ്റു റോഡരികിലും കണ്ടൽക്കാടുകളിലും തള്ളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.