വായന പക്ഷാചരണ സമാപനം

വായന പക്ഷാചരണ സമാപനം പയ്യന്നൂർ: യുനീക് ഗ്രന്ഥാലയം ആൻഡ്​ വായനശാല വായന പക്ഷാചരണത്തിന്‍റെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം മുൻ ഡയറക്ടർ ഡോ. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വായന പക്ഷാചരണ പരിപാടികളുടെ സമാപന സമ്മേളനവും ബഷീർ, ഐ.വി. ദാസ് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. ഗ്രന്ഥാലയത്തി​ൻെറ വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലായി നടന്ന സമാപന സമ്മേളനം കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി ബോർഡ് അംഗം എൽ.വി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി.കെ. ബൈജു, ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണ സമാപന സമ്മേളനം കുന്നരു മലയാളം വായനശാലയിൽ നടന്നു. താലൂക്ക് പ്രസിഡൻറ് കെ. ദാമോദരൻ മാസ്​റ്ററുടെ അധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.പി. സുകുമാരൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.