പകല്‍പന്തവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പകല്‍പന്തവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പടം -സന്ദീപ്​കണ്ണൂര്‍: വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചുകൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും സര്‍ക്കാര്‍ തണലിലെ സി.പി.എം- ഡി.വൈ.എഫ്‌.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പകല്‍പന്തവുമായി പ്രതിഷേധ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജില്‍ മാക്കുറ്റി ഉദ്​ഘാടനം ചെയ്​തു.ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സന്ദീപ് പാണപ്പുഴ, റോബര്‍ട്ട് വെള്ളാംവള്ളി, റിജിന്‍രാജ്, വിജിത്ത് മുല്ലോളി, ജില്ല ഭാരവാഹികളായ വി. രാഹുല്‍, പ്രിനില്‍ മതുക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.