ഡി.വൈ.എഫ്.ഐ ആംബുലൻസ്‌ ചലഞ്ച്

ഡി.വൈ.എഫ്.ഐ ആംബുലൻസ്‌ ചലഞ്ച് ഇരിക്കൂർ: നാടിനൊരു ആംബുലൻസെന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ പട്ടാന്നൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ആംബുലൻസ്‌ ചലഞ്ചി​ൻെറ ആയിപ്പുഴ യൂനിറ്റ്‌ തല ഉദ്ഘാടനം മഹല്ല് സെക്രട്ടറി കെ.എ. അനീസിന് ഹുണ്ടിക ബോക്സ്‌ കൈമാറി മേഖല സെക്രട്ടറി ഷിനു നിർവഹിച്ചു. യൂനിറ്റ്‌ പ്രസിഡൻറ്​ അഫ്സൽ, സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിമാരായ റാഫി, സി.സി. നൗഷാദ്‌ എന്നിവർ പങ്കെടുത്തു.----------------------------------------കട്ടൗട്ട് നശിപ്പിച്ചുഇരിക്കൂർ: ഇരിക്കൂർ കുട്ടാവ് ജങ്​ഷന് സമീപം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച, കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകര​ൻെറ കൂറ്റൻ കട്ടൗട്ട് കീറി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ്​ സംഭവം. കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡൻറ്​ സി.വി. ഫൈസൽ ഇരിക്കൂർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.