പാട്യം പഞ്ചായത്തിൽ സമ്പൂർണ ലോക്​ഡൗൺ

പാട്യം പഞ്ചായത്തിൽ സമ്പൂർണ ലോക്​ഡൗൺ കൂത്തുപറമ്പ്: പാട്യം ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് ഗ്രാമപഞ്ചായത്ത് പരിധിയിൽ സമ്പൂർണ ലോക്​ഡൗൺപ്രഖ്യാപിച്ചു. ടി.പി.ആർ 16.04 ശതമാനമായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള മാനദണ്ഡപ്രകാരം പഞ്ചായത്ത് ഡി കാറ്റഗറിയിലാണ്. രോഗനിരക്ക് കുറക്കുന്നതി​ൻെറ ഭാഗമായി കൂടുതൽ ആൻറിജെൻ ടെസ്​റ്റ്​ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയില്‍ അടുത്ത ബുധനാഴ്ച വരെ ട്രിപ്പിള്‍ ലേക്​ഡൗണാണ്​ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.