അന്വേഷണ സംഘത്തെ ആദരിച്ചു

അന്വേഷണ സംഘത്തെ ആദരിച്ചു പടം: ppn adaarichu കല്യാശ്ശേരി പഞ്ചായത്തിലെ മൂന്ന് എ.ടി.എമ്മുകൾ കവർച്ച ചെയ്​തവരെ പിടികൂടിയ അന്വേഷണ സംഘത്തെ ആദരിക്കല്‍ ചടങ്ങ് കല്യാശ്ശേരി എം.എല്‍.എ എം. വിജിൻ ഉദ്ഘാടനം ചെയ്യുന്നുകല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിലെ മൂന്ന് എ.ടി.എമ്മുകളിൽ കവർച്ച നടത്തി 24,11,900 രൂപ കവർച്ച ചെയ്തവരെ സമർഥമായി പിടികൂടിയ അന്വേഷണ സംഘത്തെ ആദരിച്ചു. എം. വിജിൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്കിന്‍റെ ഉപഹാരം അന്വേഷണ സംഘത്തിനുവേണ്ടി കണ്ണൂർ റൂറൽ പൊലീസ് ചീഫ് ആർ. ഇളങ്കോ, എം. വിജിൻ എം.എൽ.എയിൽനിന്ന്​ ഏറ്റുവാങ്ങി. 2021 ഫെബ്രുവരി 21ന് പുലർച്ചയാണ് എ.ടി.എമ്മുകളിൽ കവർച്ച നടന്നത്. അന്തർ സംസ്ഥാന കവർച്ച സംഘത്തെ ഒരാഴ്ചക്കുള്ളിൽ തന്നെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ആദരിക്കൽ ചടങ്ങിൽ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ്​ ഇ. മോഹനൻ, എൻ. രാജീവൻ, കെ.അംബുജാക്ഷി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.