ഇവിടെ അടിതെറ്റിയാൽ ആളുകൾ വീഴും...

ഇവിടെ അടിതെറ്റിയാൽ ആളുകൾ വീഴും... ഫോട്ടോ: SKPM Foot path ശ്രീകണ്ഠപുരം സെൻട്രൽ ജങ്​ഷനിലെ നടപ്പാതയുടെ സ്ലാബ് തകർന്നനിലയിൽനടപ്പാതയിൽ സ്ലാബുകൾ തകർന്നാണ് അപകടക്കെണിയായത്ശ്രീകണ്ഠപുരം: നഗരത്തിലെ നടപ്പാതയിൽ അപകടക്കെണി. അധികൃതർക്ക് മൗനം. ശ്രീകണ്ഠപുരം പൊലീസ് സ്​റ്റേഷൻ മുതൽ സെൻട്രൽ ജങ്​ഷൻ വരെ പലയിടത്തായി നടപ്പാതകൾ തകർന്നിരിക്കുകയാണ്. ഒരിടത്തും നല്ല കൈവരികളുമില്ല. കോൺക്രീറ്റ് സ്ലാബുകൾ തകർന്നതിനാൽ യാത്രക്കാർ ഏതു നേരവും ഓടയിൽ വീഴുന്ന സ്ഥിതിയാണുള്ളത്. ഗുണനിലവാരമില്ലാതെ നിർമിച്ചതിനാലാണ് സ്ലാബുകൾ ഏറെയും തകർന്നത്.ചിലയിടങ്ങളിൽ വ്യാപാരസ്ഥാപന ഉടമകൾ സ്വന്തം ചെലവിൽ തകർന്ന സ്ലാബിന് മുകളിൽ പുതിയ സ്ലാബിട്ട് മൂടിയാണ് തങ്ങളുടെ കൺമുന്നിലെ അപകടം ഒഴിവാക്കുന്നത്. എന്നാൽ, പലഭാഗത്തും പുതിയ സ്ലാബിടാൻ ആളില്ലാത്തതിനാൽ തുറന്നുകിടക്കുകയാണ്. രാത്രിയിൽ നടപ്പാതയിലെ കുഴിയിൽ വീണ് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ അപകടത്തിൽപെട്ടിട്ടുണ്ട്. പലർക്കും കൈകാലുകൾ ഒടിയുകയും സാരമായി പരിക്കേൽക്കുകയുമുണ്ടായി. സിഗ്നലിന് സമീപം പയ്യാവൂർ റോഡി​ൻെറ വശങ്ങളിലെ സ്ലാബ് തകർന്നതിനാൽ ദിവസേന നിരവധി പേരാണ് ഓടയിൽ വീഴുന്നത്. നടപ്പാതയിലെ കുഴി ശ്രദ്ധിക്കാതെ ബസിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴും ബസിൽനിന്ന്​ ഇറങ്ങി നടക്കുമ്പോഴുമാണ് അപകടങ്ങൾ ഏറെയും. ഇത്രയൊക്കെയായിട്ടും നടപ്പാത നവീകരിച്ച് സ്ലാബുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.കക്കറക്കുന്ന് ഭാഗം മുതൽ കോട്ടൂർ എസ്.ഇ.എസ് കോളജ് ഭാഗം വരെയും സെൻട്രൽ ജങ്​ഷനിൽനിന്നും പയ്യാവൂർ റോഡിൽ ഓടത്തുപാലം കഴിഞ്ഞുള്ള ഭാഗം വരെയും ഓടയും നടപ്പാതയും നവീകരിക്കണമെന്ന ആവശ്യത്തിന് നാളുകൾ പഴക്കമുണ്ട്. പൊതുമരാമത്ത് അധികൃതരും നഗരസഭയും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.