കുടിവെള്ള പൈപ്പിനെടുത്ത കുഴി അപകടക്കെണിയാകുന്നു

കുടിവെള്ള പൈപ്പിനെടുത്ത കുഴി അപകടക്കെണിയാകുന്നു കുഞ്ഞിമംഗലം: കുഞ്ഞിമംഗലം പഞ്ചായത്തിൽ കുടിവെള്ള പൈപ്പിന്​ വേണ്ടി റോഡുകളുടെ വശങ്ങളിലെടുത്ത കുഴികൾ മൂടാത്തതിനാൽ ദുരിതമാവുന്നു. ചെറുവാഹനങ്ങൾ ഉൾപ്പെടെ കുഴിയിൽ താഴ്​ന്ന്​ അപകടക്കെണിയാവുന്നു. ജലജീവൻ മിഷ​ൻെറ ഗ്രാമീണ കുടിവെള്ളപദ്ധതിക്ക് വേണ്ടി പൈപ്പിടാൻ ജല അതോറിറ്റിയാണ്​ കുഴികളെടുത്തത്​. വെള്ളത്തിനായുള്ള വളരെ ചെറിയ പൈപ്പ് ഇടുന്നതിനുവേണ്ടി വീതികുറഞ്ഞ ഇടറോഡുകളിൽ ഒരു കൈക്കോട്ട് വീതിയിൽ കുഴി മതിയെന്നിരിക്കെ റോഡി​ൻെറ ടാർചെയ്ത വശങ്ങൾ ഉൾപ്പെടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിളക്കാൻ അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്തതോടെ വശങ്ങളിൽ ചാലുകൾ രൂപപ്പെട്ട് ചളിക്കുളമായ റോഡിലെ കുഴി ശ്രദ്ധയിൽപെടാത്തതുകാരണവും എതിരെവരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നവരുൾപ്പെടെ കുഴിയിൽ താഴുന്നത് പതിവായി.കുഴി കുത്തിപ്പൊളിച്ച റോഡി​ൻെറ വശങ്ങൾ ഉൾപ്പെടെ ടാർചെയ്ത് യാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ചങ്ങായിക്കൂട്ടം വാട്സ്​ആപ് കൂട്ടായ്മ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്ത് മെംബർ തയ്യിൽ താജുദ്ദീൻ, രഞ്ജിത്ത് കുഞ്ഞിമംഗലം, ഇട്ടമ്മൽ സുരേഷ്, കെ.വി.പി. മുഹമ്മദ്‌, മനോജ് കിഴക്കാനി, മധു കാനായിക്കാരൻ, അജയൻ മല്ലിയോട്ട്, സുഭാഷ് മുള്ളിക്കോട്ട് എന്നിവർ ചേർന്ന നിവേദകസംഘത്തിന് അഡ്മിൻ വി.പി. രാമകൃഷ്ണൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.