തെരുവിൽ കഴിയുന്നവരെ അന്നമൂട്ടി എൻ.എസ്.എസ്

തെരുവിൽ കഴിയുന്നവരെ അന്നമൂട്ടി എൻ.എസ്.എസ് തലശ്ശേരി: മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ്​ ഒരുക്കുന്ന ഉച്ചഭക്ഷണ വിതരണപദ്ധതി 'പാഥേയം' 27 ആഴ്ചകൾ പിന്നിട്ടു. തലശ്ശേരി ബസ്​സ്​റ്റൻഡ് പരിസരത്ത് എല്ലാ വെള്ളിയാഴ്ചകളിലുമാണ് സുമനസ്സുകളുടെയും സ്പോൺസർമാരുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. തലശ്ശേരിയിലെ തെരുവോരങ്ങളിൽ ജീവിക്കുന്നവർക്കായാണ് കഴിഞ്ഞ പുതുവർഷദിനത്തിൽ ഭക്ഷണവിതരണം ആരംഭിച്ചത്.കോവിഡ് കാലത്തും ആഴ്ചയിലൊരുദിവസത്തെ ഉച്ചഭക്ഷണ വിതരണം തുടർന്നു. 100 പൊതിച്ചോറുകളാണ് എല്ലാ ആഴ്ചകളിലും നൽകുന്നത്. വിദ്യാർഥികൾ അവരുടെ ജന്മദിനത്തിനും ആഘോഷദിവസങ്ങളിലും ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട്. തൊട്ടടുത്ത കുടുംബശ്രീ ഹോട്ടലിൽനിന്ന്​ 25 രൂപ നിരക്കിലാണ് 100 ഭക്ഷണപ്പൊതികൾ വാങ്ങി വിതരണം നടത്തുന്നത്. സാമൂഹികപ്രവർത്തകനായ ബാബു പാറാൽ, പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത് എന്നിവർ വിതരണത്തിന് നേതൃത്വം നൽകുന്നു.രാജീവ് ഗാന്ധി സ്കൂളിലെ പൂർവവിദ്യാർഥിയായ ചെണ്ടയാട് സ്വദേശി ഡോ. ഹേമന്ദി​ൻെറ വിവാഹത്തോടനുബന്ധിച്ചായിരുന്നു തിങ്കളാഴ്ചത്തെ ഭക്ഷണവിതരണം. 120 ബിരിയാണിയാണ് വിതരണം ചെയ്തത്. എൻ.എസ്.എസ് ലീഡർ പി. അഷിൻ, എം. അർജുൻ, കെ.വി. ധീരജ്, ടി. ഋതുൽ, സി.കെ. ഹാരിത്ത്, അഭയ് എസ്. രാജീവ് എന്നിവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.