വാഷ്​ പിടികൂടി

വാഷ്​ പിടികൂടി കൂത്തുപറമ്പ്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി സൂക്ഷിച്ച 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചാമ്പാട്ടെ രവീന്ദ്രനെ എക്സൈസ് അറസ്​റ്റ്​ ചെയ്തു. ചാമ്പാട്, മുണ്ടമെട്ട ഭാഗങ്ങളിൽ ചാരായം വാറ്റി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് പ്രദേശത്തെ മദ്യവിൽപന സംഘങ്ങളെക്കുറിച്ച് എക്സൈസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രിവൻറിവ്​ ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫിസർ കെ.പി. ഷിനു, എൻ. ഷംജിത്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.