എ.പി. അലി സ്​മാരക പുരസ്കാരം അബ്​ദുൽ ജബ്ബാർ ബാഖവിക്ക്

എ.പി. അലി സ്​മാരക പുരസ്കാരം അബ്​ദുൽ ജബ്ബാർ ബാഖവിക്ക് പടംm.a.abdul jabbar bhakhavi.jpg എം.എ. അബ്​ദുൽ ജബ്ബാർ ബാഖവി തലശ്ശേരി: ജില്ലയിലെ ആദ്യകാല മദ്റസ പ്രസ്ഥാന പ്രവര്‍ത്തകനും ദീർഘകാലം തലശ്ശേരി കാന്തലാട്ട് പള്ളി, ഇർഷാദുസിബിയാൻ മദ്റസ, തിരുവങ്ങാട് മുസ്​ലിം അസോസിയേഷൻ എന്നിവയുടെ സെക്രട്ടറിയുമായിരുന്ന പോസ്​റ്റ്​ മാസ്​റ്റർ എ.പി. അലിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് എം.എ. അബ്​ദുൽ ജബ്ബാർ ബാഖവി അർഹനായി. കാന്തലാട്ട് പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് പുരസ്കാരം നൽകുന്നത്. അബ്​ദുൽ ജബ്ബാർ ബാഖവി പഴയങ്ങാടി മാടായി ജുമുഅത്ത് പള്ളിയിൽ ഖതീബും ഇമാമുമായി 10 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്​. പയ്യന്നൂർ, ശ്രീകണ്ഠപുരം, കാസർകോട് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. ഗൾഫിൽനിന്ന് മടങ്ങിയ ശേഷം 10 കൊല്ലത്തോളം തലശ്ശേരി സൈദാർപള്ളിയിൽ ഇമാമും ഖതീബുമായി സേവനം ചെയ്തു. കാന്തലാട്ട് പള്ളി പുനർനിർമാണ ശേഷം അവിടെ ഖതീബായി സേവനമനുഷ്ഠിക്കുകയാണ്. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയാണ്. 25,001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം ഈദുൽ അദ്​ഹാ ദിനത്തിൽ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.