കുഞ്ഞി​െൻറ കൊല; കണ്ണൂരിനെ നടുക്കി വീണ്ടുമൊരുപകൽ

കുഞ്ഞി​ൻെറ കൊല; കണ്ണൂരിനെ നടുക്കി വീണ്ടുമൊരുപകൽphoto: giri chalad മാതാവ്​ കുഞ്ഞിനെ കൊലപ്പെടുത്തിയ കുഴിക്കുന്നിലെ വീട്ടിൽ ഫോറൻസിക്​ വിദഗ്​ധർ പരിശോധിക്കുന്നുത​ൻെറ മരണശേഷം മകൾ തനിച്ചാകുമെന്ന ആധിയെ തുടർന്നാണ്​ മാതാവ്​ കൊല നടത്തിയതെന്നാണ്​ സൂചന കണ്ണൂർ: താളിക്കാവ്​ കുഴിക്കുന്നിൽ മാതാവ്​ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാർത്ത കണ്ണൂരിനെ വീണ്ടുമൊരു ദുരന്തദിനത്തെ ഓർമിപ്പിച്ചു. താളിക്കാവ്​ ഒമ്പതുവയസ്സുകാരി അവന്തികയുടെ കൊലപാതകത്തി​ൻെറ ഞെട്ടലിലാണ്​ നാട്​. ഒന്നരവർഷം മുമ്പ്​ കണ്ണൂർ തയ്യിൽ കടപ്പുറത്ത്​ ഒന്നര വയസ്സുകാരനെ മാതാവ്​ ശരണ്യ കടലിലെറിഞ്ഞുകൊന്ന സംഭവത്തി​ൻെറ വേദന മാറും മുമ്പാണ്​ ഒമ്പതുവയസ്സുകാരിയുടെ ദാരുണാന്ത്യം. കുഴിക്കുന്ന്​ റോഡിലെ രാജേഷി​ൻെറ മകൾ അവന്തികയെയാണ്​ മാതാവ്​ വാഹിദ ഞായറാഴ്​ച രാവിലെ കഴുത്തുഞെരിച്ചുകൊന്നത്​. വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനും പ്രമേഹത്തിനും​ ചികിത്സയിലായിരുന്ന വാഹിദ ത​ൻെറ മരണശേഷം മകൾ തനിച്ചാകുമെന്ന ആധിയെ തുടർന്നാണ്​ കൊല നടത്തിയതെന്നാണ്​ വിവരം. തലശ്ശേരി സ്വദേശിയായ വാഹിദ വർഷങ്ങളായി കുടകിലെ എസ്​റ്റേറ്റ്​ ബംഗ്ലാവിലാണ്​​ താമസം. ഗൾഫിൽ ജോലിചെയ്യുന്ന രാജേഷ്​ നാട്ടിലെത്തിയ ശേഷമാണ്​ കുഴിക്കുന്നിലെ വീട്ടിലേക്ക്​ താമസം മാറിയത്​. സ്ഥിരതാമസമില്ലാത്തതിനാൽ നാട്ടുകാർക്കൊന്നും ഈ കുടുംബവുമായി വലിയ അടുപ്പമില്ല. ലോക്​ഡൗണായതിനാൽ വീട്ടുകാരെ പുറത്തൊന്നും കാണാറില്ലെന്നും അയൽക്കാർ പറഞ്ഞു. ഞായറാഴ്​ച രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ്​ അയൽക്കാരുടെ സഹായത്തോടെ രാജേഷ്​ വാതിൽതള്ളിത്തുറന്നത്​. അപ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. കുട്ടിയെകൊന്ന ശേഷം ആത്മഹത്യചെയ്യാനായിരുന്നു വാഹിദയുടെ നീക്കമെന്ന്​ കരുതുന്നു. ഇതിനായുള്ള ഒരുക്കം ചെയ്​തതായി അയൽക്കാർ പറയുന്നു. നേരത്തേയും വാഹിദ വാതിലടച്ച്​ ഒറ്റക്കിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഞായറാഴ്​ച ഏറെ നേരമായിട്ടും തുറക്കാതായപ്പോഴാണ്​ വാതിൽ തള്ളിത്തുറന്നത്​. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ നാട്ടുകാർ അസ്വാഭാവികത പ്രകടിപ്പിച്ചതോടെ രാജേഷ്​ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലിൽ വാഹിദ കുറ്റം സമ്മതിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.