തകർന്ന കെട്ടിടം ഭീഷണിയാകുന്നു

പേരാവൂർ: മെയിൻ റോഡരികിൽ മതിലിടിഞ്ഞുവീണ് തകർന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തത്​ കാൽനടക്കാർക്ക് ഭീഷണിയാവുന്നു. പേരാവൂർ ടൗൺ വാർഡിൽ ചെവിടിക്കുന്നിലാണ് കാൽനടക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായ കെട്ടിടം. മാസങ്ങൾക്കുമുമ്പാണ് കെട്ടിടം തകർന്നത്. മേൽക്കൂര പൂർണമായും തകർന്ന് നിലംപൊത്താറായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.