പ്രകൃതിവിരുദ്ധ പീഡനം; മദ്റസ അധ്യാപകൻ അറസ്​റ്റിൽ

പ്രകൃതിവിരുദ്ധ പീഡനം; മദ്റസ അധ്യാപകൻ അറസ്​റ്റിൽ പ്രൂഫ്​ കഴിഞ്ഞതാണ്​. ഉപയോഗിക്കണംതളിപ്പറമ്പ്: ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്​റസ അധ്യാപകനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പന്നിയൂർ സ്വദേശി റസാഖിനെയാണ് പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞമാസമാണ് സംഭവം. ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനായി എത്തിയ കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി സംഭവം രക്ഷിതാക്കളോട് പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ആരോപണത്തെ തുടർന്ന്​ പള്ളി കമ്മിറ്റി അധ്യാപകനെ പുറത്താക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.