കാൽവരയിൽ തെളിഞ്ഞ് കലാം; റെക്കോഡ് ബുക്കിൽ ഇടം നേടി വൈശാഖ്പടംPYR Vishakh5 വൈശാഖ്പയ്യന്നൂർ: ജന്മനാ കൈകളില്ലാതെ, കാലുകൾ കൊണ്ട് മനോഹരമായി ചിത്രങ്ങൾ വരച്ച് ശ്രദ്ധയാകർഷിച്ച വൈശാഖ് ഏറ്റുകുടുക്ക റെക്കോഡ് ബുക്കുകളിൽ ഇടം നേടി.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചിലകൊണ്ട് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻെറ ചിത്രം കാലുകൊണ്ട് വരച്ച് 'സേവ് എർത്ത്' സന്ദേശം നൽകിയതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിനും ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്സിനും വൈശാഖ് ഏറ്റുകുടുക്ക അർഹനായത്. പരിമിതിയെ സാധ്യതയുടെ കലയാക്കിയ വൈശാഖിനെ കോൺഗ്രസ് പ്രവർത്തകർ വസതിയിലെത്തി അനുമോദിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഡി.കെ. ഗോപിനാഥ് ഷാൾ അണിയിച്ചു. പയ്യന്നൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ എ. രൂപേഷ്, കാങ്കോൽ മണ്ഡലം പ്രസിഡൻറ് അബ്ദുൽ റഹിമാൻ കാങ്കോൽ, കെ.എസ്.യു നേതാവ് നവനീത് നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖ് ഏറ്റുകുടുക്കയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഓട്ടോഡ്രൈവർ പി.പി. ബാലകൃഷ്ണൻെറയും കെ. ഗീതയുടെയും മകനാണ് വൈശാഖ്. നീതു, ജീജ എന്നിവർ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.