പൂമീൻ സമൃദ്ധിക്ക്​ കവ്വായിക്കായലൊരുങ്ങി

പൂമീൻ സമൃദ്ധിക്ക്​ കവ്വായിക്കായലൊരുങ്ങിപടം -Pyr Fish2 പയ്യന്നൂരിൽ ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കവ്വായിപ്പുഴയിൽ മത്സ്യവിത്ത് നിക്ഷേപിച്ച് ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂർ: മത്സ്യവകുപ്പ്, മത്സ്യ കർഷക വികസന ഏജൻസി, പയ്യന്നൂർ നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി ഉൾനാടൻ പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കൽ പരിപാടിയുടെ ഉദ്ഘാടനം കവ്വായിപ്പുഴയിൽ പൂമീൻ വിത്ത് നിക്ഷേപിച്ച് ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സ​ൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റം, കാലാവസ്ഥ വ്യതിയാനം, അമിതമായ ചൂഷണം എന്നീ കാരണങ്ങളാൽ നശിക്കുന്ന, ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യസമ്പത്തി​ൻെറ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന് ഫിഷറീസ് മാനേജ്മൻെറ് കൗൺസിലുകൾ രൂപവത്കരിച്ച് തുടർച്ചയായുള്ള മത്സ്യവിത്ത് നിക്ഷേപം നടത്തും. പയ്യന്നൂർ നഗരസഭയിലെ പെരുമ്പ പുഴയുടെ ഭാഗമായ കവ്വായിപ്പുഴയിലാണ് പൂമീൻ വിത്ത് നിക്ഷേപം നടത്തി പദ്ധതി നടപ്പാക്കുന്നത്. നഗരസഭ വികസന കാര്യ സ്​ഥിരംസമിതി ചെയർപേഴ്​സൻ സി. ജയ, കൗൺസിലർ എ. നസീമ, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്​ടർ സി.കെ. ഷൈനി, ഫിഷറീസ് എക്​സ്​റ്റൻഷൻ ഓഫിസർ ടി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.