തുരത്തിയ കാട്ടാനകൾ 'പണി' തുടങ്ങി; അണുങ്ങോടില്‍ വിളകള്‍ നശിപ്പിച്ചു

തുരത്തിയ കാട്ടാനകൾ 'പണി' തുടങ്ങി; അണുങ്ങോടില്‍ വിളകള്‍ നശിപ്പിച്ചുകണിച്ചാർ: അണുങ്ങോടില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പാമ്പാറ പാപ്പച്ചന്‍, പനച്ചിക്കല്‍ ജോസൂട്ടി എന്നിവരുടെ കൃഷിയിടത്തിലാണ് വെള്ളിയാഴ്​ച പുലര്‍ച്ച കാട്ടാനയിറങ്ങിയത്​. രണ്ടു മാസംമുമ്പ്​ ഇദ്ദേഹത്തി​ൻെറ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം തെങ്ങുകളടക്കം നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. വാഴ, തീറ്റപ്പുല്‍, കൈതച്ചക്ക തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചപ്പോള്‍ കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി എന്ന മറുപടിയാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.കഴിഞ്ഞദിവസം കാട്ടിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും ആറളം പുനരധിവാസ കേന്ദ്രത്തിലേക്ക് തിരികെ എത്തിയതാണ് ജനവാസ മേഖലക്ക് ഭീഷണിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.