കിടപ്പ​ുരോഗികൾക്ക് കുത്തിവെപ്പ്

കിടപ്പ​ുരോഗികൾക്ക് കുത്തിവെപ്പ്​ ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. ചൊക്ലി ഗ്രാമപഞ്ചായത്ത്​ പരിധിയിൽ 90 ഒാളം കിടപ്പുരോഗികളാണുള്ളത്. ആദ്യ ദിവസം 11 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒന്ന്​, രണ്ട്​, 17 വാർഡുകളിലാണ് ആദ്യം കുത്തി​െവപ്പ് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. രമ്യ, മെഡിക്കൽ ഓഫിസർ ഡോ. എം. അമൃതകല, പി.കെ. മോഹനൻ മാസ്​റ്റർ, ചൊക്ലി ഗ്രാമപഞ്ചായത്തംഗങ്ങളായ സജീന്ദ്രൻ, പി.ടി.കെ. ഗീത എന്നിവർ​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.