കോഴിക്കുഞ്ഞുങ്ങളെ നായ്ക്കള്‍ കടിച്ചുകൊന്നു

കോഴിക്കുഞ്ഞുങ്ങളെ നായ്ക്കള്‍ കടിച്ചുകൊന്നു Photo:kel kozhi33.jpg കേളകം: കോഴിക്കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ചെട്ടിയാംപറമ്പ് തുള്ളലിലെ തത്തുപാറ ബിജുവി​ൻെറ 10 ദിവസം പ്രായമായ 200ലേറെ കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായ്​ക്കള്‍ കടിച്ചു കൊന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. മൂന്നു തെരുവുനായ്ക്കൾ ഫാമിൽ കടന്ന് കോഴികളെ ഉപദ്രവിക്കുകയായിരുന്നെന്ന് ബിജു പറഞ്ഞു. 1200 കോഴിക്കുഞ്ഞുങ്ങൾ ഫാമിലുണ്ടായിരുന്നു. തെരുവുനായ്​ക്കള്‍ കൂടി​ൻെറ നെറ്റ് തകർത്ത് അകത്തുകയറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.