മുണ്ടയാട്ട് കോളനിയിൽ ഇനി വികസനത്തി​െൻറ വെളിച്ചം

മുണ്ടയാട്ട് കോളനിയിൽ ഇനി വികസനത്തി​ൻെറ വെളിച്ചം--------പടം -colony development -മുണ്ടയാട്ട് കോളനി വികസനപ്രവൃത്തി ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിക്കുന്നു ഒരു കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്കണ്ണൂർ: പട്ടികജാതി വികസനവകുപ്പ് അംബേദ്​കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി മുണ്ടയാട്ട് സെറ്റില്‍മൻെറ്​ കോളനിയില്‍ നടപ്പാക്കുന്ന പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ.വി. സുമേഷ് എം.എല്‍.എ നിര്‍വഹിച്ചു.ഒരുകോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കോളനിയില്‍ നടപ്പാക്കുന്നത്. റോഡ് നിര്‍മാണം, ടാറിങ്, നടപ്പാത​ നിർമാണം, സൗരോർജ തെരുവുവിളക്ക്​ സ്ഥാപിക്കല്‍, എട്ട് വീടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭവനബോര്‍ഡിനാണ് നിര്‍മാണപ്രവൃത്തികളുടെ ചുമതല.പദ്ധതിക്കായി അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കോളനിയാണ് മുണ്ടയാട്ട് സെറ്റില്‍മൻെറ്​ കോളനി.ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.വി. സുശീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ കെ. പ്രദീപ്​ കുമാര്‍, അംഗം ഒ.കെ. കുഞ്ഞിമൊയ്​തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.