ഇന്ധന വില: എൽ.ഡി.എഫ് ജനകീയ പ്രതിഷേധം നടത്തി

ഇന്ധന വില: എൽ.ഡി.എഫ് ജനകീയ പ്രതിഷേധം നടത്തി പടം :irit ldf karikotakari.jpg എൽ.ഡി.എഫ് ജനകീയ പ്രതിഷേധം കരിക്കോട്ടക്കരിയിൽ കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ കെ.സി. ജേക്കബ് മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: ഇന്ധന വിലവർധനവിനെതിരെ ഇരിട്ടി ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്‌ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി പഴയ ബസ്​സ്​റ്റാൻഡിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. പി. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ കോളിക്കടവിലും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിനോയ് കുര്യൻ മാടത്തിയിലും സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉളിക്കൽ ടൗണിലും പി.പി. അശോകൻ പയഞ്ചേരി മുക്കിലും ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.ടി. ജോസ് കീഴ്പ്പള്ളിയിലും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ വളോരയിലും എൻ.സി.പി ജില്ല സെക്രട്ടറി അജയൻ പായം പുന്നാട്ടും യൂത്ത്‌ ഫ്രണ്ട്​​ (എം) സംസ്ഥാന സെക്രട്ടറി വിപിൻ തോമസ് എടൂരിലും മുനിസിപ്പൽ ചെയർമാൻ കെ. ശ്രീലത അത്തിത്തട്ടിലും ഉദ്ഘാടനം ചെയ്തു. കരിക്കോട്ടക്കരി ടൗൺ എടപ്പുഴ ജങ്​ഷനിൽ കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ കെ.സി. ജേക്കബ് മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. കരിക്കോട്ടക്കരി ടൗൺ ഇരിട്ടി ജങ്​ഷനിൽ നടത്തിയ സമരം സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം കെ.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.