എൽ.ഡി.എഫ് പ്രതിഷേധം

എൽ.ഡി.എഫ് പ്രതിഷേധം കൂത്തുപറമ്പ്: മഹാമാരിക്കാലത്ത് തീവെട്ടിക്കൊള്ള നടത്തുന്ന കേന്ദ്ര സർക്കാറിനെതിരെ എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫി​ൻെറ നേതൃത്വത്തിൽ കൂത്തുപറമ്പി​ൻെറ വിവിധ കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പാട്യം കൊട്ടയോടിയിൽ നടന്ന പ്രതിഷേധം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബസ്​സ്​റ്റാൻഡ്​ പരിസരത്ത് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പാലത്തുങ്കരയിൽ കർഷക സംഘം ജില്ല സെക്രട്ടറി പനോളി വത്സൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.