ജീവനക്കാരിയെ മാനേജർ പീഡിപ്പിച്ചതായി പരാതി

തളിപ്പറമ്പ്​: സെയിൽസ് എക്​സിക്യൂട്ടിവ്​ ജീവനക്കാരിയായ യുവതിയെ മാനേജർ ബലാത്സംഗം ചെയ്​തതായി പരാതി. യുവതിയുടെ പരാതിയിൽ ഇടുക്കി പഴയരികണ്ടം സ്വദേശി വേലിക്കകത്ത് വീട്ടിൽ സൈഫിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തളിപ്പറമ്പിലെ മാർക്കറ്റിങ് എക്​സിക്യുട്ടിവായ തിരുവനന്തപുരം സ്വദേശിനി 24 കാരിയാണ് പരാതിക്കാരി. കമ്പനി മാനേജറായ സൈഫ് കപ്പാലത്ത് കമ്പനിയുടെ താമസസ്ഥലത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 മാർച്ച് 26നാണ്​ ആദ്യം പീഡിപ്പിച്ചത്​. തുടർന്ന് മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. തൊടുപുഴ പൊലീസ് സ്​റ്റേഷനിലാണ് 24 കാരി പരാതിനൽകിയത്. എന്നാൽ, സംഭവം നടന്നത് തളിപ്പറമ്പിലായതിനാൽ തൊടുപുഴ പൊലീസ് കേസ് ഇങ്ങോട്ടേക്ക് കൈമാറുകയായിരുന്നു. കമ്പനി കപ്പാലത്ത് വീട് വാടകക്കെടുത്ത് സ്ത്രീ-പുരുഷ ജീവനക്കാരെ അവിടെ താമസിപ്പിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഉൽപന്നങ്ങൾ വിൽക്കാൻ പോയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.