അനധികൃത ഖനനം നിർത്തിവെക്കണം

പാനൂർ: പൊയിലൂർ, പാത്തിക്കൽ, നരിക്കോട്, വാഴമലകളിൽ നടക്കുന്ന അശാസ്ത്രീയവും അന്യായവുമായ കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊയിലൂർ പ്രകൃതിസംരക്ഷണ സമിതി ജില്ല കലക്​ടർക്ക് നിവേദനം നൽകി. ഇതിനായി സർക്കാറിൽ സമ്മർദം ചെലുത്താൻ കെ.പി. മോഹനൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ എന്നിവർക്കും നിവേദനം നൽകി. രാഷ്​ട്രീയപാർട്ടി നേതാക്കളായ സതീശൻ പാച്ചേനി, എം.വി. ജയരാജൻ, എൻ. ഹരിദാസ്, പി. സന്തോഷ് കുമാർ, അബ്​ദുൽ കരീം ചേലേരി തുടങ്ങിയ നേതാക്കളെയും കണ്ടു. വാർഡ് മെംബർ സുധാ വാസു, എ. സജീവൻ, പി. അജിത്കുമാർ, ടി. സായന്ത്, വി.പി. രോഹിത്‌ലാൽ എന്നിവരാണ്​ നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.