ലാപ്​ടോപ്​ വിതരണം

ലാപ്​ടോപ്​ വിതരണംകണ്ണൂർ: ഓൺലൈൻ പഠനത്തിനായി കണ്ണൂർ കോർപറേഷൻ പട്ടികജാതി വിദ്യാർഥികൾക്ക് 80 ലാപ്ടോപ്പുകൾ വിതരണം ചെയ്​തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ വിതരണം ചെയ്​തത്. മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്​തു. കോർപറേഷൻ നടപ്പാക്കുന്ന വിദ്യാമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി വരുംദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകുമെന്ന്​ മേയർ പറഞ്ഞു.ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ ടീച്ചർ, അഡ്വ. മാർട്ടിൻ ജോർജ്, അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്​തീൻ, സിയാദ് തങ്ങൾ, കൗൺസിലർമാരായ എൻ. ഉഷ, കെ. സുരേഷ്, പട്ടികജാതി വികസന ഓഫിസർ കെ. വേണു, കോർപറേഷൻ ആസൂത്രണ ഉപാധ്യക്ഷൻ സി.കെ. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.