സി.കെ.സി. നമ്പ്യാര്‍ അനുസ്​മരണം

സി.കെ.സി. നമ്പ്യാര്‍ അനുസ്​മരണംകണ്ണൂര്‍: എന്‍.ജി.ഒ അസോസിയേഷന്‍ സ്ഥാപകനേതാവായിരുന്ന സി.കെ.സി. നമ്പ്യാരുടെ 34ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. സി.കെ.സി. നമ്പ്യാര്‍ അനുസ്​മരണ സമിതി സംഘടിപ്പിച്ച അനുസ്​മരണം കോണ്‍ഗ്രസ് –എസ് സംസ്ഥാന പ്രസിഡൻറ്​ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. പി.പി. സോമന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് –എസ് ജില്ല പ്രസിഡൻറ്​ കെ.കെ. ജയപ്രകാശ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. രമേശന്‍, കെ.പി. ദിലീപ്, ഒ. നാരായണന്‍, യു.പി. മുഹമ്മദ് കുഞ്ഞി, വി. നാണു, പി. ശ്രീധരന്‍, എ. ചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, മലപ്പട്ടം നാരായണന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.