സിറ്റി റോഡ്​ നവീകരണം: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തിൽ ആശങ്ക

സിറ്റി റോഡ്​ നവീകരണം: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തിൽ ആശങ്കപദ്ധതി പ്രദേശത്തുനിന്ന്​ 100 മീറ്ററോളം അകലത്തിലുള്ള വീടുകളുടെയും സ്ഥലങ്ങളുടെയും പേരും സർവേ നമ്പറും വിജ്ഞാപനത്തിൽ കണ്ണൂർ: സിറ്റി റോഡ് നവീകരണ​ പദ്ധതിക്ക്​ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്​ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ വ്യാപക ആശങ്ക. തയ്യിൽ തെക്കിലപീടിക റോഡിനായി ഭൂമിയേറ്റെടുക്കൽ​ സംബന്ധിച്ച്​ ഇറക്കിയ വിജ്ഞാപനത്തിൽ​ ഈ മേഖലയിലുള്ളവർ ആശങ്കയിലാണ്​. നിലവിൽ പദ്ധതി പ്രദേശത്തുനിന്ന്​ 100 മീറ്ററോളം അകലത്തിലുള്ള വീടുകളുടെയും സ്ഥലങ്ങളുടെയും പേരും സർവേ നമ്പറും പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്​. റോഡി​ൻെറ അലൈൻമൻെറ്​ സംബന്ധിച്ച്​ നേരത്തെ തന്നെ നിരവധി പരാതികളുണ്ടായിരുന്നു. ഇതുസംബന്ധിച്ച നിവേദനം പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ്​ റിയാസിന്​ കൈമാറിയപ്പോൾ വിഷയം പരിഹരിക്കാമെന്ന ഉറപ്പ്​ തന്നതിനിടെയാണ്​ വിജ്ഞാപനം പുറത്തിറങ്ങിയതെന്ന്​ നാട്ടുകാർ പറഞ്ഞു. കുറുവ റോഡ്​ ജങ്​ഷൻ മുതൽ തെക്കിലപീടിക ജങ്​ഷൻ വരെ 2.8കിലോമീറ്റർ ദൂരത്തിലാണ്​ റോഡ്​ നിർമിക്കുക. കുറുവ ജങ്​ഷൻ, ഉരുവച്ചാൽ കിണർ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ്​ പദ്ധതി പ്രദേശത്തുനിന്നും ദൂരെയുള്ള കൂടുതൽ സ്ഥലങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്​. പട്ടികയിൽ നൽകിയ ഭൂമി റോഡ്​ നവീകരണത്തിന​ും നിർമാണത്തിനും ആവശ്യമുണ്ടെന്നും ആവശ്യമുണ്ടാകാൻ ഇടയുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസങ്ങൾക്കുള്ളിൽ സ്​പെഷൽ തഹസിൽദാറെ വിവരമറിയിക്കാനും അറിയിപ്പിൽ പറയുന്നു. നേരത്തെ അലൈൻമൻെറ്​ മാർക്ക്​ ചെയ്​തപ്പോൾ ചില സ്ഥലയുടമകൾക്ക്​ നോട്ടീസ്​ ലഭിച്ചിരുന്നു. എന്നാൽ, ഇതുവരെ അറിയിപ്പൊന്നും ലഭിക്കാത്തവരുടെ വിവരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​. പദ്ധതി പ്രദേശം സംബന്ധിച്ചോ വിജ്ഞാപനം സംബന്ധിച്ചോ ​പൊതുജനങ്ങൾക്ക്​ വലിയ അറിവൊന്നുമില്ല. സർവേ, റീസർവേ നമ്പറുകളും കൈവശക്കാര​ൻെറ വിവരങ്ങളും അടക്കം വിജ്ഞാപനം ഇറങ്ങിയതോടെ ആളുകൾ ആശങ്കയിലാണ്​. വീടെടുക്കാനോ വിൽപന നടത്താനോ കഴിയില്ലെന്ന ആശങ്കയിലാണ്​ ജനങ്ങൾ. വിഷയം​ കോർപറേഷൻ മേയറുടെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽപെടുത്താ​നാണ്​ നാട്ടുകാരുടെ തീരുമാനം.കണ്ണൂർ കോർപറേഷനിലും ചിറക്കൽ പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന 28.6 ഹെക്​ടർ സ്ഥലമാണ്​ സിറ്റി റോഡ്​ നവീകരണ​ പദ്ധതിക്കായി ആവശ്യമുള്ളത്​. പദ്ധതി ബാധിക്കുന്ന സ്ഥലങ്ങളിൽ 12 ശതമാനം മാത്രമാണ്​ ഉപയോഗരഹിതമായി കിടക്കുന്നത്​. കണ്ണൂരിലെ റോഡുകളെ ഗതാഗതക്കുരുക്കില്ലാത്ത കാൽനടയാത്ര സൗഹൃദമായ മാതൃക റോഡുകളായി മാറ്റുകയെന്നതാണ്​ ​പദ്ധതിയുടെ ലക്ഷ്യം. തയ്യിൽ തെഴുക്കിലെപീടിക റോഡടക്കം 11 റോഡ​ുകളാണ്​ പദ്ധതിയുടെ ഭാഗമായി നിർമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.