കീഴ്പള്ളി-പാലപ്പുഴ റോഡിൽ തെങ്ങ് മറിച്ചിട്ട് കാട്ടാന വിളയാട്ടം

കീഴ്പള്ളി-പാലപ്പുഴ റോഡിൽ തെങ്ങ് മറിച്ചിട്ട് കാട്ടാന വിളയാട്ടം പടംപ irt anna കീഴ്പള്ളി-പാലപ്പുഴ റോഡിന്​ കുറുകെ കാട്ടാനക്കൂട്ടം മറിച്ചിട്ട തെങ്ങ്ഫാമിൽ ചക്കയുടെയും കശുമാങ്ങയുടെയും ലഭ്യത കുറഞ്ഞതോടെ ആനകൾ ജനവാസമേഖലയിലേക്ക്ഇരിട്ടി: കീഴ്പള്ളി-പാലപ്പുഴ റോഡിന് കുറുകെ തെങ്ങ് മറിച്ചിട്ട്​ കാട്ടാനകൾ ഭീതിവിതച്ചു. മണിക്കൂറുകളോളമാണ് ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത്. ഇതോടെ ഇതുവഴി ഗതാഗതവും സ്തംഭിച്ചു. പതിവായി റോഡരികിൽ ആനക്കൂട്ടം നിലയുറപ്പിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഇതുവഴി യാത്രക്കാർ ആരും പോകാറില്ല. പുനരധിവാസമേഖലയിലെ കുടുംബങ്ങൾക്ക് അത്യാവശ്യമായി രാത്രി ആശുപത്രികളും മറ്റും പോകേണ്ടിവരുമ്പോൾ ആശ്രയിക്കേണ്ട റോഡാണിത്. എന്നാൽ, ഇതിലൂടെ രാത്രിയാത്ര അപകടഭീഷണിയിലാണ്. ഫാമിൽനിന്നാണ് ആനക്കൂട്ടം പാലപ്പുഴ, പെരുമ്പുന്ന, വട്ടപ്പറമ്പ്, കീഴ്പള്ളി, ചതിരൂർ ഭാഗങ്ങളിലെ ജനവാസമേഖലയിൽ നാശം വിതക്കുന്നത്. രണ്ടു മാസത്തിനിടയിൽ നിരവധി കർഷകരുടെ കാർഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. പുഴ കടന്നും മറ്റുമാണ് ഫാമിൽനിന്ന്​ ആനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. ഫാമിൽ ചക്കയുടെയും കശുമാങ്ങയുടെയും ലഭ്യത കുറഞ്ഞതോടെയാണ് ആനകൾ ജനവാസമേഖലയിലേക്ക് കടക്കാൻ തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.