photo -p. sandeep കണ്ണൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സര്‍ക്കാര്‍ മരം മുറിക്കാന്‍ ഇറക്കിയ ഉത്തരവ് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും പിണറായി സർക്കാർ ഇറക്കിയ ഉത്തരവിലെല്ലാം അഴിമതിയുടെ സാധ്യത തേടുന്നതായിരുന്നുവെന്നും ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി പറഞ്ഞു. സംസ്ഥാനത്ത് നടന്ന മരംകൊള്ളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ സമരത്തിൻെറ ഭാഗമായി കണ്ണൂര്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റി കണ്ണൂർ താലൂക്ക് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരംകൊള്ളക്കാരില്‍ നിന്നും വാങ്ങിയ കോടികളാണ് തെരഞ്ഞെടുപ്പ് വേളയില്‍ ഇടത് മുന്നണി ഒഴുക്കിയത്. മുഖ്യമന്ത്രിയും വനം മന്ത്രിയും ഒന്നിച്ചെടുത്ത തീരുമാനം വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് നീക്കം. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മരംകൊള്ളയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. അതിന് ഉത്തരവിടുന്നതുവരെ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും പാച്ചേനി പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി. രാജേഷ്, ഷമ മുഹമ്മദ്, ഗിരീശൻ നാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.