ചരക്കു കപ്പൽ അഴീക്കലിൽ എത്തുന്നത്​ വൈകാൻ സാധ്യത

കണ്ണൂർ: അഴീക്കലിൽ ചരക്ക്​ കപ്പൽ എത്തുന്നത്​ വൈകുമെന്ന്​ സൂചന. മോശമായ കാലാവസ്​ഥയാണ്​ കാരണമായി അധികൃതർ പറയുന്നത്​​. ​ മുംബൈയിലെ റൗണ്ട്​ ദ കോസ്​റ്റ്​ ഷിപ്പിങ്​ കമ്പനി ഫീഡർ കപ്പലായ എം.വി. ഹോപ്​ സെവനാണ്​ കൊച്ചിയിൽ നിന്ന്​ അഴീക്കലിൽ ചരക്കുമായി എത്തുന്നത്​. കൊച്ചിയിൽ നിന്ന്​ ജൂൺ 24നും 28നും അഴീക്കലിലേക്ക്​ കപ്പൽ പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നത്​. ഇത്​ യഥാക്രമം 26നും 30നും അഴീക്കലിൽ എത്തേണ്ടതായിരുന്നു. എന്നാൽ, പുറപ്പെടാൻ വൈകുന്നത്​ കപ്പൽ അഴീക്കലിൽ എത്തുന്നതും വൈകിക്കും. കൊച്ചിയിലേക്ക്​ പുറപ്പെട്ട കപ്പൽ മോശം കാലാവസ്​ഥ കാരണം ഗോവയിൽ തങ്ങിയതായാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.